Skip to main content

Posts

Showing posts from March, 2012

RELIGIOUS THOUGHT

പുനർജന്മവിശ്വാസമാണ് മറ്റു പല മതങ്ങളിൽ നിന്ന് ഹിന്ദുമതത്തെ വേറിട്ടു നിർത്തുന്ന ഒരു പ്രധാന ഘടകം . ഇക്കാര്യത്തിൽ ഹിന്ദുവിന്റെ വിശ്വാസം ബാലിശമോ അന്ധമോ ഒക്കെയാണെന്ന് ഒരു യുക്തിവാദിക്കോ നാസ്തികനോ തർക്കിക്കാം ഇതില് ‍ നിന്ന് ഇവിടെ ഓരോ ആത്മാവും അനുഭവിക്കുന്നത് അതാതിന്റെ കർമ്മഫലമാണ് എന്നാ വിശ്വാസം . നന്നാകാൻ സ്വയം ശ്രമിച്ചാൽ മതി . “ ഉദ്ധരേദാത്മനാത്മാനം ” ( സ്വയം ഉദ്ധരിക്കുക ) എന്ന ഭഗവദ്ഗീതയുടെ ആഹ്വാനം ഹിന്ദുദർശനത്തിന്റെ ഒരു നല്ല മുദ്രാവാക്യമാണ് . ഇവിടെ ചോദ്യങ്ങള് ‍ ഉത്തരങ്ങള് ‍ അതില് ‍ നിന്നുള്ള വിശ്വാസങ്ങള് ‍ , ആദ്യം ഇക്കാണുന്നതെല്ലാം എവിടെനിന്നുണ്ടായി എന്നതാണ് പ്രശ്നോപനിഷത്തിലെ ചോദ്യം . ആദിയിൽ ബ്രഹ്മം മാത്രമെ ഉണ്ടായിരുന്നുള്ളൂ . ബ്രഹ്മത്തിന് സ്വയമേവ സാക്ഷാത്കരിക്കാനുള്ള വിനോദവാസന തോന്നിയതിന്റെ ഫലമാണ് പ്രപഞ്ചസൃഷ്ടി . ആദ്യം സൃഷ്ടിച്ചത് ജഡപ്രകൃതിയെയാണ് . തേജസ്സ് , ഭൂമി , ജലം , വായു , അഗ്നി തുടങ്ങിയവയെ സൃഷ്ടിച്ചതിനുമേൽ ഹിരണ്യഗർഭനെ സൃഷ്ടിച്ചു . ഹിരണ്യഗർഭൻ , വിരാട്പുരുഷൻ , പ്രജാപതി എന്നെല്ലാം വ്യത്യസ്തനാമങ്ങളിൽ പറയുന്നതെല്ലാം ആദ്യ...